play-sharp-fill
സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പുല്ലുവില,കണ്ണൂർ ജില്ലാ സഹകരണ  ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു

സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പുല്ലുവില,കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു

സ്വന്തംലേഖിക

തിരുവനന്തപുരം: കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും പ്രളയം വരുത്തിവെച്ച ദുരിതങ്ങളിൽ നിന്ന് കരകയറിയിട്ടില്ല. അതിനിടയിലാണ് ബാങ്കുകാരുടെ ഭാഗത്തു നിന്നുള്ള തിരിച്ചടികൂടി ഏൽക്കേണ്ടി വരുന്നത്. ഈ മേഖലകളിൽ ജപ്തി നടപടി ഒഴിവാക്കണമെന്ന സർക്കാർ ഉത്തരവിന് പുല്ലുവിലയാണ് ബാങ്കുകാർ കൽപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലാണ് പ്രളയബാധിത പ്രദേശങ്ങളിൽ ജപ്തി നടപടിയുമായി സഹകരണ ബാങ്കുകൾ രംഗത്തെത്തിയിരിക്കുന്നത്. കാർഷിക കടങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം സഹകരണ ബാങ്കുകൾക്ക് ബാധകമാണന്ന ഉത്തരവും ജീവനക്കാർ തന്നെ അട്ടിമറിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.2012ലാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ ഇരിട്ടി ശാഖയിൽ നിന്ന് മാതാവ് സരോജിനിയുടെ പേരിലുളള മുപ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി മകൻ ജയചന്ദ്രൻ രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി അടച്ച് വന്നിരുന്ന ഗഡുക്കൾ ഇടക്ക് മുടങ്ങി. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി സ്ഥലം ജപ്തി ചെയ്യുകയായിരുന്നു. കാർഷിക കടങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം സഹകരണ ബാങ്കുകൾക്ക് ബാധകമാണെന്ന ഉത്തരവു കൂടി നിലനിൽക്കെയാണ് സഹകരണ സംഘം ജോ.രജിസ്ട്രാരുടെ നിയന്ത്രണത്തിലുളള ജില്ലാ സഹകരണ ബാങ്ക് വ്യാപകമായ ജപ്തി നടപടികളിലേക്ക് നീങ്ങുന്നത്. പ്രളയബാധിതരെ ഇരുട്ടിലാക്കുന്ന നടപടികളാണ് ബാങ്കുകൾ സ്വീകരിച്ചു വരുന്നത്.