play-sharp-fill
നെയ്യാറ്റിൻകര സംഭവം : കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി

നെയ്യാറ്റിൻകര സംഭവം : കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി

സ്വന്തംലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചീഫ് മാനേജർ ശശികല മണിരാമകൃഷ്ണൻ, മാനേജർമാരായ ശ്രീക്കുട്ടൻ, വർഷ, ബാങ്ക് ഓഫീസർ രാജശേഖരൻ നായർ എന്നിവരാണ് ഹർജി നൽകിയത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങൾ എന്നിവയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വ്യക്തമായതോടെ ഭർത്താവ് ചന്ദ്രൻ, ഭർതൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭർത്താവ് കാശിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.മരണത്തിനുത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ആത്മഹത്യ ചെയ്ത മുറിയുടെ ചുവരിൽ ഉത്തരവാദികളുടെ പേര് കുറിക്കുകയും ആത്മഹത്യാക്കുറിപ്പ് ചുവരിൽ ഒട്ടിക്കുകയും ചെയ്തിരുന്നു.