അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ളത് എന്താണെന്ന് ചോദിച്ചാൽ അത് ഫ്രിഡ്ജാണെന്ന് പറയേണ്ടി വരും; കാരണം കിട്ടുന്നതെന്തും നമ്മൾ എളുപ്പത്തിൽ സൂക്ഷിക്കുന്ന ഇടമാണ് ഫ്രിഡ്ജ്; ഫ്രിഡ്ജിൽ ദുർഗന്ധമുണ്ടോ? ഇനി ടെൻഷൻ വേണ്ട, പരിഹാരമുണ്ട്

Spread the love

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ളത് എന്താണെന്ന് ചോദിച്ചാൽ അത് ഫ്രിഡ്ജാണെന്ന് പറയേണ്ടി വരും. കാരണം കിട്ടുന്നതെന്തും നമ്മൾ എളുപ്പത്തിൽ സൂക്ഷിക്കുന്ന ഇടമാണ് ഫ്രിഡ്ജ്. അതുപോലെ പലതരത്തിലുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

നിരന്തരമായി വൃത്തിയാക്കുക 

സ്ഥിരമായി ഫ്രിഡ്ജ് വൃത്തിയാക്കിയില്ല എന്നുണ്ടെങ്കിൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്. അധിക ദിവസം ഭക്ഷണങ്ങൾ സൂക്ഷിച്ചാൽ അല്ലെങ്കിൽ വൈദ്യുതി പ്രശ്നങ്ങളുണ്ടെങ്കിലും ഇത്തരത്തിൽ ദുർഗന്ധമുണ്ടാവാം. ചില സമയങ്ങളിൽ ഫ്രിഡ്ജ് പവർ ഓഫ് ചെയ്തിട്ടാലും ദുർഗന്ധമുണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകയിൽ ഫ്രിഡ്ജ് പരിശോധിച്ച് വൃത്തിയാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രീസർ 

ഫ്രിഡ്ജ് കഴുകുമ്പോൾ ഫ്രീസർ വൃത്തിയാക്കാൻ മറക്കരുത്. കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാതെയിരുന്നാൽ ഫ്രീസറിൽ നിന്നും ദുർഗന്ധം ഉണ്ടാകും. വൃത്തിയാക്കുമ്പോൾ ഫ്രിഡ്ജിന്റെ ഓരോ ഭാഗങ്ങളും ഇളക്കിമാറ്റി കഴുകാൻ മറക്കരുത്.

ഭക്ഷണ സാധനങ്ങൾ 

ആദ്യംവെച്ച സാധനങ്ങൾ ആദ്യം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ദിവസങ്ങളോളം പഴക്കം ചെന്ന ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ അവയിൽനിന്നും ദുർഗന്ധമുണ്ടാകാൻ കാരണമാകുന്നു. പഴയ പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവ പരിശോധിച്ച് നീക്കം ചെയ്യാനും മറക്കരുത്. വെളുത്തുള്ളി, സവാള തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ വായുകടക്കാത്ത പാത്രത്തിലാക്കി വയ്ക്കാവുന്നതാണ്.

ക്ലീനിങ് ഷെഡ്യൂൾ

കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് എന്ത് ചെയ്‌തിട്ടും കാര്യമില്ല. ഫ്രിഡ്ജ് കഴുകുമ്പോൾ എങ്ങനെയെങ്കിലും ചെയ്യാതെ ശരിയായ രീതിയിൽ വൃത്തിയാക്കണം. ദുർഗന്ധം വരുന്നതുവരെ കാത്തിരിക്കാതെ രണ്ടാഴ്ച കൂടുമ്പോൾ കഴുകി വൃത്തിയാക്കാവുന്നതാണ്.

ദുർഗന്ധം വരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ 

ചിലപ്പോൾ എത്ര വൃത്തിയാക്കിയാലും ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം പോകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഈ പൊടികൈകൾ ചെയ്യാവുന്നതാണ്.

ബേക്കിംഗ് സോഡ

ദുർഗന്ധത്തെ അകറ്റാൻ പ്രകൃതിദത്തമായി ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് ഫ്രിഡ്ജിൽനിന്നുമുള്ള ദുർഗന്ധത്തെ വലിച്ചെടുക്കുന്നു. ചെറിയ പാത്രത്തിൽ ബേക്കിംഗ് സോഡ ഇട്ടതിനുശേഷം അത് ഫ്രിഡ്ജിനുള്ളിൽ രണ്ട് മണിക്കൂറോളം വെച്ചിരുന്നാൽ ദുർഗന്ധം മാറിക്കിട്ടും.

കോഫി ബീൻസ് 

ഏത് കഠിനമായ ഗന്ധത്തെയും എളുപ്പത്തിൽ അകറ്റാൻ ബെസ്റ്റാണ് കോഫി ബീൻസ്. ഫ്രിഡ്ജിൽ മാത്രമല്ല, ഷൂ റാക്ക്, ബെഡ്‌റൂം, അടുക്കള തുടങ്ങി എവിടെ വേണമെങ്കിലും ഇത് ഉപയോഗിക്കാൻ സാധിക്കും. കിച്ചൻ ടിഷ്യൂവിൽ കോഫി ബീൻസ് വെച്ചതിനുശേഷം രാത്രി മുഴുവൻ അത് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാവുന്നതാണ്.