തിരുവല്ലയിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ചു ; മകൻ പിടിയിൽ ; മർദിക്കുന്ന ക്രൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി

Spread the love

തിരുവല്ല : തിരുവല്ലയിലെ പടിഞ്ഞാറ്റും ചേരിയിൽ ലഹരിക്ക് അടിമയായി മാതാവിനെ മർദിച്ച മകൻ പിടിയിൽ. പടിഞ്ഞാറ്റും ചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് ആണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (75) മർദിക്കുന്ന ക്രൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തിരുവല്ല പൊലീസ് നടപടി.

കഴിഞ്ഞദിവസം രാത്രിയാണ് മകൻ അമ്മയെ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു അതിക്രമം നടത്തിയത്. സന്തോഷിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മകൻ മുമ്പും മാതാവിനെ മർദിച്ചതായാണ് നാട്ടുകാർ വ്യക്തമാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി മേൽ നടപടികൾ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group