
കോട്ടയം: പാലാ തൊടുപുഴ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലാ-തൊടുപുഴ റോഡില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രികനായ പിഴക് സ്വദേശി സഞ്ജു ബേബി (23)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ഐങ്കൊമ്ബിന് സമീപത്തുവെച്ച് കാര്‍ മറ്റൊരുവാഹനത്തെ മറികടക്കുമ്ബോള്‍ എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group