video
play-sharp-fill

ആം ആദ്മി പാർട്ടിയിൽ എൻ എ സി എച്ച് ഫോമുകൾ വഴി വൻ പണപ്പിരിവ്, തട്ടിപ്പിനിരയായവരുടെ യോഗം കോട്ടയത്ത്

ആം ആദ്മി പാർട്ടിയിൽ എൻ എ സി എച്ച് ഫോമുകൾ വഴി വൻ പണപ്പിരിവ്, തട്ടിപ്പിനിരയായവരുടെ യോഗം കോട്ടയത്ത്

Spread the love

സ്വന്തംലേഖകൻ

കോട്ടയം: ആം ആദ്മി പാർട്ടിയിൽ എൻ എ സി എച്ച് ഫോമുകൾ വഴി സംഭാവനയെന്ന പേരിൽ നടത്തുന്ന പണപ്പിരിവിൽ വ്യാപക തട്ടിപ്പെന്ന് പരാതി. മാസം നൂറ് രൂപ മുതൽ പതിനായിരം രൂപ വരെ സംഭാവന നല്കുന്നവരുണ്ട്.ഇത്തരത്തിൽ മുൻകൂറായി എൻ എ സി എച്ച് ഫോമുകൾ പൂരിപ്പിച്ച് നല്കി അക്കൗണ്ടിൽ നിന്നും എല്ലാ മാസവും നിശ്ചിത തുക പാർട്ടി അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനമാണിത്.
ആറ് മാസം കാലവധിക്ക് എൻ എ സി എച്ച് പൂരിപ്പിച്ച് നല്കിയവർക്ക് 2 വർഷമായിട്ടും ഇപ്പോഴും അക്കൗണ്ടിൽ നിന്ന് തുക പാർട്ടി മാറിയെടുക്കുകയാണെന്നാണ് വ്യാപകമായ പരാതി .ഇത്തരത്തിൽ തട്ടിപ്പിനിരയായവർ കോട്ടയത്ത് യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നല്കാൻ തീരുമാനിച്ചു.
ആം ആദ്മി പാർട്ടി സംസ്ഥാന ട്രഷറർ ജോസ് ഓലിക്ക നേയും, ദേശീയ ട്രഷററേയും പ്രതികളാക്കി കോട്ടയം എറണാകുളം കോടതികളിൽ നിയമ നടപടി സ്വികരിക്കാനൊരുങ്ങുകയാണ് പണം നഷ്ടപ്പെട്ടവർ
കൂടുതൽ വിവരങ്ങൾക്ക് 9847200864