16 വർഷമായിട്ടും സ്ഥാനക്കയറ്റം നൽകിയില്ല; കോടതി വിധി ഉണ്ടായിട്ടും ആനുകൂല്യങ്ങൾ നൽകാതെ പിടിച്ചു വെച്ചു; മേലുദ്യോഗസ്ഥർക്കെതിരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം ഇട്ടശേഷം കെഎസ്ഇബി ജീവനക്കാരൻ ക്വാർട്ടേഴ്സിൽ ജീവനൊടുക്കാൻ ശ്രമിച്ചു

Spread the love

പീരുമേട്: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം ഇട്ടശേഷം കെഎസ്ഇബി ജീവനക്കാരൻ ക്വാർട്ടേഴ്സിൽ ജീവനൊടുക്കാൻ ശ്രമിച്ചു.

video
play-sharp-fill

പീരുമേട് സെക്‌ഷനിലെ വർക്കർ ചേർത്തല സ്വദേശി ഒ.കെ.ദിലീപ് കുമാറിനെ (50) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബ്ദസന്ദേശം കേട്ട് സെക്‌ഷൻ ഓഫിസിൽ നിന്നു സഹപ്രവർത്തകർ ക്വാർട്ടേഴ്സിലെത്തിയപ്പോൾ സർവീസ് വയറിൽ തൂങ്ങിനിൽക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഉടൻ പീരുമേട് താലൂക്കാശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചിട്ടും തന്റെ ആനുകൂല്യങ്ങൾ നൽകാൻ ബോർഡ് തയാറാകുന്നില്ലെന്നും 16 വർഷമായിട്ടും സ്ഥാനക്കയറ്റം തരാതെ ബുദ്ധിമുട്ടിക്കുന്നെന്നും കരഞ്ഞുകൊണ്ടു ദിലീപ് കുമാർ പറയുന്നതു സന്ദേശത്തിൽ കേൾക്കാം. സിഐടിയു സംഘടനയിലെ അംഗമായ തന്നെ ഐഎൻടിയുസി യൂണിയനിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായം തേടിയതിന്റെ പേരിൽ ഒറ്റപ്പെടുത്തിയെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.