വയോധികന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തൽ; സംശയത്തെ തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ മകൻ പൊലീസിന്റെ പിടിയിൽ; മദ്യലഹരിയിൽ മകന്‍ അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തിയെന്ന് മൊഴി

Spread the love

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് (67) കൊല്ലപ്പെട്ടത്.

video
play-sharp-fill

സംഭവത്തില്‍ മകന്‍ മെല്‍ജോ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മകന്‍ ശ്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയോധികന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ജോണിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് മെല്‍ജോ കുറ്റസമ്മതം നടത്തിയത്.