കോട്ടയത്ത് കനത്ത വേനലിലും വഴിയാത്രക്കാർക്ക് തണലേകിയ മരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധവുമായി ഒരു കൂട്ടം പ്രകൃതി സ്നേഹികൾ; ഇന്ന് രാവിലെ “മരത്തിൽ ധർണ്ണ” സംഘടിപ്പിക്കുന്നു

Spread the love

കോട്ടയം: വേനൽ കനത്ത ഈ അവസരത്തിൽ വഴിയാത്രക്കാർക്ക് തണൽ നൽകിയിരുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റി. ഇത് അക്ഷന്തവ്യമായ തെറ്റാണെന്നും സർക്കാർ ട്രീ കമ്മിറ്റി ചേരാതെയാണ് മരങ്ങൾ മുറിച്ചതെന്നുമാണ് വിവരം. ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം പ്രകൃതി സ്നേഹികൾ.

ഇന്ന് രാവിലെ 10 മണിക്ക് മരത്തിൽ ധർണ്ണ എന്ന പേരിൽ പ്രതിഷേധ പരിപാടി നടത്തുന്നു. നിലത്തു നിന്നുകൊണ്ട് സമരം ചെയ്തിട്ട് കാര്യമില്ലാത്തതിനാൽ മരം മുറിക്കലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മരത്തിലാണ് പ്രതിഷേധ പരിപാടി നടത്തുന്നത്.

ശാസ്ത്രീ റോഡിന്റെ വികസനത്തിന്റെ ഭാഗമായി മരങ്ങളെല്ലാം നശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയത്തെ തപസ്യ ഉൾപ്പെടെയുള്ള വൃക്ഷ സ്നേഹികളുടെ ശക്തമായ നിലപാടുകൾക്ക് മുൻപിൽ അധികാരികൾ മുട്ടുമടക്കിയതിനാണ് ഈ മരങ്ങളെല്ലാം ഇന്ന് മനുഷ്യർക്കും പക്ഷി മൃഗാദികൾക്കും തണലേകി അവിടെ നിലനിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ വെട്ടി നശിപ്പിച്ച മരങ്ങളെല്ലാം ലോഗോ സെന്റർ ട്രാഫിക് സിഗ്നലിൽ നിന്നും കിഴക്കോട്ടുള്ള റോഡിന്റെ സൈഡിലുള്ള മരങ്ങളാണ്. അവധിയുടെ മറവിൽ ഈ മരങ്ങൾ വെട്ടി നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനപൂർവ്വമാണ്. അറിഞ്ഞുകൊണ്ട് ചെയ്ത ഈ പാതകത്തിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ഇവർ പറയുന്നു.