
കോട്ടയം നഗരത്തിൽ 3 കാറുകൾ കൂട്ടിയിടിച്ചു: ഒരു കാറിന്റെ ടയർ പൊട്ടി: അപകടത്തിൽപ്പെട്ട ഹോണ്ട സിറ്റി പൂർണ്ണമായി തകർന്നു: സിഎംഎസ് കോളജ് റോഡിൽ ഇന്നു വൈകുന്നേരമാണ് അപകടം
കോട്ടയം: കോട്ടയം നഗരത്തിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. സി എം എസ് കോളജ് റോഡിൽ ഇന്നു വൈകുന്നേരം നാലേകാലോടെയാണ് അപകടം.
ബാങ്ക് ഓഫ് ബറോ ഡയ്ക്ക് മുന്നിൽ നിന്ന് ഹോണ്ട സിറ്റി കാർ പിന്നോട്ടെടുക്കുമ്പോൾ പടിഞ്ഞാറ്
ഭാഗത്തു നിന്നെത്തിയ വാഗണറുമായി ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ ഹോണ്ട സിറ്റി ബാങ്കിന്
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ചു. വാഗണറിന്റെ മുൻവശത്തെ ഒരു ടയർ പൊട്ടി.
ഇങ്ങനെയാണ് അപകടമുണ്ടായതെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.
അതേസമയം ഹോണ്ട സിറ്റിയിൽ യാത്ര ചെയ്ത വനിത ഡോക്ടർ പറയുന്നത് വാഗണിന്റെ ടയർ
പൊട്ടി നിയന്ത്രണം വിട്ട് ഹോണ്ട സിറ്റിയിൽ ഇടിക്കുകയായിരുന്നു എന്നാണ്.
യഥാർഥ സംഭവം എന്താണന്ന് അറിയാൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് അൽപ നേരം ഗതാഗത തടസമുണ്ടായി. പോലീസ് എത്തി തടസം നീക്കി.