അടുക്കളയില്‍ നിന്ന് മിക്‌സിയുടെ ഉറക്കെയുള്ള സൗണ്ട് അസഹനീയമാണോ? എങ്കിൽ ഇനി മുതൽ മിനിറ്റുകള്‍ക്കുള്ളില്‍ ഒച്ച കുറയ്ക്കാം; ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

Spread the love

കോട്ടയം: അടുക്കളയിലെ ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്നതാണ് മിക്സി.

എന്നാൽ ഇതിന്റെ ഉച്ചത്തിലുള്ള ശബ്ദം പലർക്കും ഇഷ്ടവുമല്ല. രാവിലെയും രാത്രിയുമെല്ലാം മിക്സി പ്രവര്ത്തിക്കുമ്പോഴുണ്ടാകുന്ന സൗണ്ട് വളരെയധികം അസ്വസ്ഥത തരുന്നതാണ്. എന്നാൽ ഈ ശബ്ദമോർത്ത് ഇനി നിങ്ങൾ വിഷമിക്കേണ്ട. ഈ വലിയ ശബ്ദം കുറയ്ക്കാൻ ചില വിദ്യകളുണ്ട്.

നോക്കാം എന്താണെന്ന്. ഇങ്ങനെ കൂടുതൽ ഉച്ചത്തിലുള്ള ശബ്ദം വരുന്നത് നിങ്ങളുടെ അശ്രദ്ധ കൊണ്ട് തന്നെയായിരിക്കും. ചുവരിനരികിലാണോ നിങ്ങൾ മിക്സി വച്ചിരിക്കുന്നതെങ്കിൽ അത് പ്രതിധ്വനിച്ച്‌ കൂടുതൽ ഉച്ചത്തിൽ അതിന്റെ ശബ്ദം കേൾക്കും. അതുകൊണ്ട് എപ്പോഴും മിക്സി ഉപയോഗിക്കുമ്പോൾ അടുക്കളയുടെ മധ്യഭാഗത്തായി മിക്സി വച്ചാൽ ഈ ശബ്ദം കുറയുന്നതായിരിക്കും. മിക്സി വയ്ക്കുമ്പോൾ കട്ടിയുള്ള ടവൽ വിരിച്ച്‌ അതിനു മുകളിൽ വയ്ക്കുന്നതാണ് നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ കുറേ പഴക്കമുള്ള മിക്സിയാണെങ്കിലും ഇങ്ങനെ ശബ്ദം കേൾക്കാൽ സാധ്യതയുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് സര്വീസിനു കൊടുക്കേണ്ടതാണ്. കൂടുതൽ കാലമാകുമ്പോൾ മിക്സിയിലും ജാറിലും ഭക്ഷണസാധനങ്ങൾ അടിഞ്ഞു കൂടിയും വലിയ ശബ്ദത്തിനു കാരണമാവാം.

അതുകൊണ്ട് തന്നെ മിക്സിയും ജാറും എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കണം. മിക്സിയുടെ ജാർ വൃത്തിയാക്കാൽ നിങ്ങൾക്കു നാരങ്ങ ഉപയോഗിക്കാവുന്നതാണ്. സിട്രിക് ആസിഡ് അടങ്ങിയ നാരങ്ങ നല്ലൊരു ക്ലീനര് കൂടിയാണ്. നാരങ്ങയുടെ തൊലി ഉപയോഗിച്ച്‌ ജാർ തേച്ച്‌ കഴുകണം. എന്നിട്ട് വെള്ളത്തിൽ കഴുകി എടുക്കുകയും ചെയ്താൽ നല്ല വൃത്തിയോടെയിരിക്കും മിക്സി.