
റീൽസ് എടുക്കാനായി വീട്ടിലേക്കു പെൺകുട്ടികളെ വിളിച്ചുവരുത്തും; ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കബളിപ്പിക്കുന്നത് തൃക്കണ്ണന്റെ പതിവു രീതിയെന്ന് പരാതിക്കാരി; നിരവധി പെൺകുട്ടികളെ ചതിച്ചതായി നേരിട്ടറിയാമെന്നും പെൺകുട്ടിയുടെ മൊഴി
ആലപ്പുഴ: റീൽസ് എടുക്കാനായി വീട്ടിലേക്കു വിളിച്ചുവരുത്തി പെൺകുട്ടികളെ ചതിക്കുകയാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മുഹമ്മദ് ഹാഫിസിൻ്റെ രീതിയെന്ന് പരാതിക്കാരി. ഈ രീതിയിൽ നിരവധി പെൺകുട്ടികളെ ചതിച്ചതായി തനിക്ക് നേരിട്ടറിയാമെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
ഇൻസ്‌റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഹാഫിസ്. പെൺകുട്ടി നൽകിയ പരാതിയിൽ അറസ്‌റ്റിലായ ഹാഫിസ് ഇപ്പോൾ റിമാൻഡിലാണ്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയെന്നതാണ് ഇയാളുടെ ലക്ഷ്യം. റീൽസ് എടുക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളെ വശത്താക്കി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കബളിപ്പിക്കും. ആലപ്പുഴ സൗത്ത് പൊലീസിൽ പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്‌റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തിലെ അനീതികൾക്കെതിരെയാണ് സോഷ്യൽമീഡിയയിൽ പറയുന്നത്, പക്ഷേ വ്യക്തിജീവിതം അങ്ങനെയൊന്നുമല്ലെന്ന് വ്യക്‌തമാക്കുന്നതാണ് ഈ സംഭവം.