കബഡി മത്സരത്തിൽ വിജയിച്ചതിന്റെ വിരോധം; 11ാം ക്ലാസ് വിദ്യാർത്ഥിയെ വെട്ടി പരിക്കേൽപ്പിച്ചു; വിരലുകൾ അറ്റനിലയിൽ ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; സംഭവത്തിൽ മുഖ്യപ്രതി പിടിയിലായതായി പോലീസ്

Spread the love

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ കബഡി മത്സരത്തിൽ ജയിച്ച ദളിത്‌ വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപിച്ച് പ്രബല ജാതിക്കാർ.

11ആം ക്ലാസ് വിദ്യാർത്ഥി ദേവേന്ദ്ര രാജയെ ആണ്‌ പ്രബലജാതിക്കാർ ആയ മൂന്ന് യുവാക്കൾ  സ്‌കൂളിലേക്ക് പോകും വഴി ആക്രമിച്ചത്.

ബസിൽ നിന്ന് വിളിച്ചിറക്കിയാണ് ദേവേന്ദ്ര രാജയെ വെട്ടിയത്. ദേവേന്ദ്രന്റെ വിരലുകൾ അറ്റുപോയിട്ടുണ്ട്. ഗുരുതരമായി പരിക്കെറ്റ വിദ്യാർത്ഥിയെ തിരുനെൽവേലി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിലെ മുഖ്യപ്രതി ലക്ഷ്മണൻ (19) പിടിയിലായതായി പൊലീസ് അറിയിച്ചു.