‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’ ; പണി നായിക നടി അഭിനയ വിവാഹിതയാകുന്നു ; കുട്ടിക്കാലം മുതൽക്കുള്ള സുഹൃത്ത്  വരൻ എന്ന് വിവരം

Spread the love

നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ വാർത്ത താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരെ അറിയിട്ടത്. വിവാഹനിശ്ചയ മോതിരമണിഞ്ഞ ഇരുവരുടെയും കൈകളുടെ ചിത്രമാണ് അഭിനയ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വരൻ ആരാണെന്നതിൽ വ്യക്തതയില്ല. കുട്ടിക്കാലം മുതൽക്കുള്ള സുഹൃത്താണ് വരൻ എന്നാണ് വിവരം.

15 വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആരാധകർക്കും ഇതൊരു സർപ്രൈസ് നിമിഷമാണ്.

‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’വെന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജന്മനാ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയ, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴില്‍ സമുദ്രകനി സംവിധാനം ചെയ്ത നാടോടികൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ബിഗ്സ്ക്രീനിൽ എത്തുന്നത്. ട്രാന്‍സ്‌ലേറ്ററുടെ സഹായത്തോടെ സംഭാഷണങ്ങൾ മനപാഠമാക്കി ടൈമിങ്ങിൽ ഡയലോഗ് ഡെലിവറി നടത്തിയാണ് അഭിനയ പലപ്പോഴും സിനിമകളിൽ അഭിനയിച്ചിരുന്നത്.

ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സഹതാരങ്ങളായി അഭിനയിച്ച അഭയ, ജുനൈസ് തുടങ്ങിയവർ അഭിനയയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.