മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കിയയാൾ… ചാനൽ ചർച്ചയ്ക്കിടെ അപകീർത്തികരമായ പരാമർശങ്ങൾ; ക്രിമിനൽ മാനനഷ്ട കേസിൽ ചാനൽ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം കോടതിയിൽ ഹാജരായി

Spread the love

കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ചാനൽ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം കോടതിയിൽ ഹാജരായി.

ചാനൽ ചർച്ചയിൽ പങ്കെടുത്ത സിപിഐഎമ്മിലെ അഡ്വ. കെ എസ് അരുൺകുമാർ നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് നടപടി.

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷി സമർപ്പിച്ച അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കിയയാൾ എന്നതുൾപ്പെടെ തനിക്കെതിരെ ചർച്ചയ്ക്കിടെ ഹാഷ്മി നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് അരുൺകുമാർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.