ചങ്ങനാശേരിയില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട വാൻ സ്കൂട്ടറിലിടിച്ചു ; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ; ആധാരം എഴുത്ത് ഓഫിസിലെ ജീവനക്കാരിയാണ് യുവതി

Spread the love

ചങ്ങനാശേരി: നിയന്ത്രണം വിട്ട് വന്ന വാൻ ഇടിച്ച്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ (കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്‌ഐ) ഭാര്യ ബ്രീന വർഗീസ് (45) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകവെ നിയന്ത്രണം വിട്ട പാല്‍ കയറ്റി വന്ന വാൻ ബ്രീനയുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് വാൻ ഉയർത്തിയാണ് ബ്രീനയെ പുറത്തെടുത്തത്.

ചങ്ങനാശേരിയില്‍ ആധാരം എഴുത്ത് ഓഫിസിലെ ജീവനക്കാരിയായിരുന്നു. പന്നമട ഇത്തിക്കായിപ്പുറം കുടുംബാംഗമാണ്. മക്കള്‍: അഡോണ്‍ ആന്റണി, ആഗ്നസ് ആന്റണി. സംസ്ക്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group