video
play-sharp-fill

ആരോഗ്യ പരിപാലന രംഗത്ത് മഹത്വരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആശാ പ്രവർത്തകരുടെ ഹോണറേറിയം കേന്ദ്ര വിഹിതം വർദ്ധിപ്പിക്കണം : ഫ്രാൻസിസ് ജോർജ് എം.പി

ആരോഗ്യ പരിപാലന രംഗത്ത് മഹത്വരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആശാ പ്രവർത്തകരുടെ ഹോണറേറിയം കേന്ദ്ര വിഹിതം വർദ്ധിപ്പിക്കണം : ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം : രാജ്യത്ത് ആരോഗ്യ പരിപാലന രംഗത്ത് മഹത്വരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആശാ വർക്കേഴ്സിൻ്റെ സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് അഡ്വ.കെ. ഫ്രാർസിസ് ജോർജ് എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു.

ശൂന്യ വേളയിൽ ഈ വിഷയം ഉന്നയിച്ച കെ.സി.വേണുഗോപാൽ,ശശി തരൂർ, എൻ.കെ.പ്രേമചന്ദ്രൻ, ഷാഫി പറമ്പിൽ എന്നിവരോടൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ കേന്ദ്രസർക്കാർ നൽകുന്ന 2000 രൂപയുടെ ഇൻസെൻ്റീവ് ഉയർത്തണം. സംസ്ഥാന സർക്കാർ നൽകുന്ന 6000 രൂപയും ആയിരം രൂപയിൽ താഴെ വരുന്ന ഫീൽഡ് വർക്കിനുള്ള സാമ്പത്തിക സഹായവും കൂടി 9000 രൂപ മാത്രമാണ് ആശാപ്രവർത്തകർക്ക് ലഭിക്കുന്നത്. കേരളത്തിൽ അതും കൃത്യമായി എല്ലാ മാസവും ലഭിക്കുന്നില്ലന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശാപ്രവർത്തകർ ആരോഗ്യ പരിപാലന രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ മഹത്വരമാണ്. കോവിഡ് കാലത്ത് സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ പ്രവർത്തിച്ച ആശാ പ്രവർത്തകര സംരക്ഷിണം. അവധിയില്ലാതെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ 62-ാം വയസ്സിൽ വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ പിരിഞ്ഞു പോകുവാൻ നിർബന്ധിരാവുന്ന ആശാ പ്രവർത്തകരെ സംസ്ഥാന സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കേന്ദ്ര സഹായം വർദ്ധിപ്പിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.