ഒരു നൂറ്റാണ്ടു പിന്നിട്ട പള്ളം ഗവൺമെൻ്റ് യു. പി. സ്കൂൾ നവീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ചിങ്ങവനം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Spread the love

ചിങ്ങവനം: നൂറ്റി പതിമൂന്നു വർഷങ്ങൾ പിന്നിടുന്ന പള്ളത്തെ ഗവണ്മെന്റ് യു. പി സ്കൂൾ നവീകരിക്കുവാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിങ്ങവനം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

video
play-sharp-fill

യൂണിറ്റ് പ്രസിഡന്റ് ടി. ജി. ബിനു അധ്യക്ഷത വഹിച്ചു. ചിങ്ങവനം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ. വി.എസ്, മയക്കുമരുന്നുകളും സോഷ്യൽ മിഡിയായും പ്രതിരോധവും കരുതലും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉത്ഘാടനം ചെയ്തു. സ്കൂളിലേക്ക്

പരിഷത്ത് യൂണിറ്റ് നൽകുന്ന ആറായിരം രൂപയുടെ ശാസ്ത്രപുസ്തകങ്ങൾ വാർഡ് കൗൺസിലർ പി. എം. ജെയിംസ് സ്കൂളിന് കൈമാറി. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശോഭന ടി. പി യും പി.ടി.എ പ്രസിഡന്റ് രേഷ്മ രാജപ്പനും ചേർന്ന് ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവർത്തന റിപ്പോർട്ട്‌ സജിനി ബാബുവും സംഘടനാ റിപ്പോർട്ട്‌ മേഖല കമ്മിറ്റി അംഗം പി. ടി അനീഷും അവതരിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി. എസ് വിജയകുമാർ, എം. വി. രാജമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. സലീഫ് കുമാർ പാറയിൽ നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി രേഷ്മ രാജപ്പൻ – പ്രസിഡന്റ്, സലീഫ്കുമാർ പാറയിൽ -വൈസ് പ്രസിഡന്റ്, ടി. ജി.ബിനു -സെക്രട്ടറി, സജിനിബാബു -ജോയിന്റ് സെക്രട്ടറി. എം. വി. രാജമ്മ, വി എൻ. ചന്ദ്രൻ, പി. ടി ബാബു – എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.