കോട്ടയം ചെമ്പ് ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഗ്രാമീണ ആര്‍ട്‌സ് ക്ലബ് നടത്തിയ 27-ാമത് കാവടി ഘോഷയാത്ര വർണ്ണാഭമായി :

Spread the love

വൈക്കം ചെമ്പ് ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഗ്രാമീണ ആര്‍ട്‌സ് ക്ലബ് നടത്തിയ 27-ാമത് കാവടി ഘോഷയാത്ര വർണ്ണാഭമായി.

video
play-sharp-fill

കൊട്ടക്കാവടി, ആട്ടക്കാവടി, ഗില്‍റ്റുകാവടി, വിവിധ വേഷങ്ങള്‍ തുടങ്ങിയ കലാരൂപങ്ങളും പമ്പമേളം, ബാന്റുമേളം, പെരുമ്പറമേളം, തമ്പോലമേളം തുടങ്ങിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന കാവടി ഘോഷയാത്ര ഗ്രാമത്തെ ഉത്സവ സാന്ദ്രമാക്കി.

വിവിധ ജില്ലകളിൽ നിന്നുള്ള 200 ല്‍പ്പരം കലാകാരന്മാര്‍ കാവടി ഘോഷയാത്രയില്‍ അണിനിരന്നു. ബ്രഹ്മമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നാരംഭിച്ച കാവടി ഘോഷയാത്രയെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേതൃക്കോവില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ.ദിനേശൻ്റെ നേതൃത്വത്തിൽ വരവേറ്റു. ക്ലബ് രക്ഷാധികാരി സുഷിൻ കുമാർ, പ്രസിഡന്റ് കെ.പി. ജയപ്രകാശ്, വൈസ് പ്രസിഡൻ്റ് മനോജ്,

വി.കെ രാജീവ്, എം.ഡി രവീന്ദ്രൻ, സെക്രട്ടറി സന്തോഷ് തറയില്‍, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കാവടി ഘോഷയാത്ര മാര്‍ക്കറ്റ് ചുറ്റി കുരിശുപള്ളി വഴി രാത്രി മഹാദേവ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേർന്നു