
കോട്ടയം: കിണറ്റില്‍ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം.നിരവധി ലഹരി കേസുകളില്‍ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്.
കുറവിലങ്ങാട് സ്വദേശി ജോണ്‍സനാണ് കിണറ്റില്‍ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് ജോണ്‍സനെ കരയില്‍ കയറ്റിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.


