കോട്ടയം കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഇന്ന്

Spread the love

കുമരകം :ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് ആറാട്ടോടുകൂടി സമാപിക്കുന്നതാണ്. രാവിലെ ആറുമണിമുതൽ ക്ഷേത്ര ചടങ്ങുകൾ 9 .45 ന് യാത്രാ ഹോമം.10 ന് പറയ്ക്കെഴുന്നള്ളിപ്പ് (ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അമ്മങ്കരി,വാഴക്കളം, കരിമച്ചേരി അപ്സര റോഡ് വഴി ക്ഷേത്ര സന്നിധിയിലേക്ക് എത്തിച്ചേരുന്നു).തുടർന്ന് പൂജ , അകത്തേക്ക് എഴുന്നള്ളിയ്ക്കൽ

video
play-sharp-fill

 


4 ന് ശേഷം ആറാട്ടുബലി, ആറാട്ട് പുറപ്പാട് (ക്ഷേത്രത്തിൽ നിന്നും അപ്സരറോഡിലൂടെ ആറാട്ടുകുളത്തിലേക്കും ആറാട്ടിനു ശേഷം വാഴക്കളം ,അമ്മങ്കരി റോഡുവഴി ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു.
5 നും 6 നും മധ്യേ തിരു ആറാട്ട് തുടർന്ന് ആറാട്ടു കടവിൽ ദീപാരാധനയ്ക്കും സമൂഹപ്രാർത്ഥനയ്ക്കും ശേഷം തിരിച്ചെഴുന്നള്ളത്ത്.

താലപ്പൊലി വിവിധ ഭാഗങ്ങൾ കലാരൂപങ്ങൾ ,കാവടി, മൈലാട്ടം, ആട്ടക്കാവടി ,അഭിഷേക കാവടി ,പഞ്ചവാദ്യം, ചെണ്ടമേളം എന്നിവഅകമ്പടി സേവിക്കും.തുടർന്ന് മംഗളപൂജ പ്രസാദ വിതരണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവരങ്ങിൽവൈകിട്ട് ആ ഗുരുദേവ കൃതികളുടെ പാരായണം,ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ഗുരുനാമ വൈഖരി,ഏഴുമണിക്ക് തിരുവാതിര,8 മണി മുതൽ കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന നൃത്തനാടകം “നികുംഭില “