
വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി നിരവധി അവശ്യ പോഷകങ്ങള്‍; വെറും വയറ്റില്‍ ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കൂ; ശരീരത്തില്‍ ഉണ്ടാകുന്നത് അത്ഭുതകരമായ മാറ്റങ്ങള്‍
കോട്ടയം: ഊർജ്ജസ്വലമായ ഒരു ദിവസത്തിനായി രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതാണ്.
രാവിലെ വെറും വയറ്റില്‍ തക്കാളി ജ്യൂസ് ശീലമാക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കുമെന്നാണ് പറയപ്പെടുന്നത്.
വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ഊർജ്ജം നല്‍കുന്നതിനും സഹായിക്കുന്നതാണ്. വെറും തക്കാളി ജ്യൂസ് കുടിക്കുന്നതിലൂടെ മറ്റു നിരവധി ഗുണങ്ങളും നിങ്ങളുടെ ശരീരത്തിന് ലഭിക്കും.
വെറും വയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് അവശ്യ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. തക്കാളിക്ക് അസിഡിറ്റി ഉള്ള രുചി ഉണ്ടെങ്കിലും ശരീരത്തില്‍ ക്ഷാര സ്വഭാവമാണ് ഇത് ഉണ്ടാക്കുന്നത്. അതിനാല്‍ തന്നെ തക്കാളി ജ്യൂസ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. കൂടാതെ വെറും വയറ്റിലുള്ള തക്കാളി ജ്യൂസിന്റെ ഉപയോഗം കുടലിനെ ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ദഹനവ്യവസ്ഥയെ മെച്ചപ്പെട്ടതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹന എൻസൈമുകളും നാരുകളും കൊണ്ട് സമ്ബുഷ്ടമാണ് തക്കാളി. അതിനാല്‍ തന്നെ ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും മലബന്ധം അകറ്റാനും രാവിലെയുള്ള തക്കാളി ജ്യൂസിന്റെ ഉപയോഗം കൊണ്ട് സാധിക്കുന്നതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, തക്കാളി ജ്യൂസ് വളരെ ഗുണം ചെയ്യും. ഇതില്‍ കലോറി വളരെ കുറവാണ്. കൂടാതെ തക്കാളി മെറ്റബോളിസം വേഗത്തിലാക്കുകയും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ ഭാരം വേഗത്തില്‍ കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു.