വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; അച്ഛനും മകനും പരിക്ക്

Spread the love

പാലക്കാട്: വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു.

പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഷൊർണൂർ കുളപ്പുള്ളി യു.പി സ്കൂളിനു മുന്നിൽ ഇന്ന് പുലർച്ചെ 5.15 നായിരുന്നു സംഭവം. ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്ന കിടക്കുന്ന കേബിൾ മദൻ മോഹൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.

സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം. അപകടത്തിൽ മദൻ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന് കൈക്കും കാലിനും പരുക്കേുണ്ട്. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group