റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം; ചരക്ക് ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു; ഒഴിവായത് വൻ അപകടം

Spread the love

തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് വിവരം. റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്.

video
play-sharp-fill

തൃശൂർ റയിൽവെ സ്റ്റേഷന് സമീപത്താണ് റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വച്ചത്. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു.

തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.