
ന്യൂഡല്‍ഹി: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് അറസ്റ്റിൽ നിന്ന് സുപ്രീം കോടതി നല്‍കിയ ഇടക്കാല സംരക്ഷണം ഈ മാസം 24 വരെ നീട്ടി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണ് ഉത്തരവ്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കേസിലെ എല്ലാ കക്ഷികൾക്കും സമയം നൽകിയാണ് ഇടക്കാല സംരക്ഷണം നീട്ടിയത്.
തനിക്കെതിരായ ആരോപണത്തിനുപിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നായിരുന്നു ജയചന്ദ്രന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group