കോന്നിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിസോർട്ട് മാനേജർ മരിച്ചു

Spread the love

കോന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിസോർട്ട് മാനേജർ മരിച്ചു. ഐരവണ്‍ തോപ്പില്‍ അജിത് ആണ് മരിച്ചത്.

video
play-sharp-fill

ചൊവാഴ്ച രാത്രി ഒമ്ബതരയോടെ കോന്നി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.

അജിത് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിലെ സ്വകാര്യ റിസോർട്ടിന്റെ മാനേജരാണ് അജിത്.