കോട്ടയം ചുങ്കത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെ കെട്ടിയിട്ട ശേഷം മൂന്ന് പവൻ സ്വർണ്ണവും രണ്ടായിരം രൂപയും കവർന്നു ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

കോട്ടയം : ചുങ്കം മള്ളൂശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കയെ കെട്ടിയിട്ട ശേഷം മൂന്ന് പവൻ സ്വർണ്ണവും രണ്ടായിരം രൂപയും കവർന്നു.

video
play-sharp-fill

ചുങ്കം മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം കോയിത്തറ വീട്ടിൽ പരേതനായ ജോസിൻ്റെ ഭാര്യ സോമ ജോസാഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതിയായ യുവാവ് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടഴിച്ച ശേഷം പ്രതി മടങ്ങിയതിന് പിന്നാലെ ഇവർ രാവിലെ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.

പ്രതിക്കായി  കോട്ടയം ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.