
മുണ്ടക്കയത്ത് വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം; കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി വാഴ കൃഷികൾ നശിപ്പിച്ചു; അഞ്ചുമാസം പ്രായമായ 25ൽപരം നേന്ത്രവാഴകളാണ് നശിച്ചത്; കാർഷികവിളകൾ നശിപ്പിക്കപ്പെട്ടിട്ടും അധികൃത യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടു പന്നി ശല്യം രൂഷം . പൈങ്ങനാ ഭാഗത്ത് ഓർത്തഡോക്സ് പള്ളിയ്ക്ക് സമീപം ഓടയ്ക്കൽ ബന്നി പാട്ടത്തിന് കൃഷി ചെയ്ത നേന്ത്രവാഴകൾ കാട്ടുപന്നികൾ കൂട്ടത്തോടെ വന്നാണ് കുത്തി നശിപ്പിച്ചത് .
ഓണത്തിന് വിളവെടുക്കുന്നതിനായി കൃഷി ചെയ്ത അഞ്ചുമാസം പ്രായമായ ഇരുപത്തിയഞ്ചിൽപരം നേന്ത്രവാഴകളാണ് നശിച്ചത്.
പരിസര പ്രദേശങ്ങളിൽ മരച്ചീനി വാഴ,ചേന, ചേമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Third Eye News Live
0