
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12ന് ആസ്ഥാന മണ്ഡപത്തിൽ നടക്കും: നാളെ രാവിലെ 7ന് ശ്രീബലി യോടനുബന്ധിച്ചു നടൻ ജയറാമും 111 കലാകാരന്മാരും അണിനിരക്കുന്ന പഞ്ചാരിമേളം: 7 – ന് രാത്രി 10 – ന് കെ.എസ്.ചിത്രയുടെ ഗാനമേള
ഏറ്റുമാനൂർ :മഹാദേവക്ഷേത്ര ത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12ന് ആസ്ഥാന മണ്ഡപ ത്തിൽ നടക്കും.
പുലർച്ചെ 2നാണ് വലിയ വിളക്ക്. ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായാണു പൊന്നാനകളെ അണിനിരത്തുന്നത്. സ്വർണത്തിടമ്പിനു മുൻപിൽ അരയാനയെ അൽപം ഉയർത്തിവയ്ക്കും ഭക്തർക്കു ദർശനത്തിനായാണിത്.
രാത്രി 11.30നു ശ്രീകോവിലിൽനിന്നു മഹാദേവനെ ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഏഴരപ്പൊന്നാന ദർശനത്തിനു ഒരുക്കം ആരംഭിക്കുന്നത്. രാത്രി 12നു നിലവിളക്കുകളുടെയും കർപ്പൂര ദീപങ്ങളുടെയും പൊൻപ്രഭയിൽ ഏഴര പ്പൊന്നാന ദർശനത്തിനു മണ്ഡപനട തുറക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടതുറക്കുന്നതോടെ മണ്ഡപത്തിനു മുൻപിൽ പൊന്നിൻകുടം വയ്ക്കും. ചെങ്ങന്നൂർ പൊന്നുരുട്ടു :
മഠത്തിലെ പ്രതിനിധി ആദ്യ കാണിയക്കയർപ്പിക്കും തുടർന്ന് ഭക്തർ കാണിക്കയർപ്പിച്ച് ഏറ്റുമാ നൂരപ്പനെ വണങ്ങും. പുലർച്ചെ 2 വരെയാണ് എഴുന്നള്ളത്ത്. തുടർന്ന് ഭക്തർക്കു കാണിക്ക അർപ്പിക്കുന്നതിനു സ്വർണക്കൂടം കൊടി മരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളി ക്കും
നാളെ രാവിലെ 7ന് ശ്രീബലി യോടനുബന്ധിച്ചു നടൻ ജയറാ മും 111 കലാകാരന്മാരും അണി നിരക്കുന്ന പഞ്ചാരിമേളം, ഒന്നിനു ഉത്സവബലി ദർശനം, 5നു കാഴ്ച ശ്രീബലിക്ക് ചോറ്റാനിക്കര സത്യൻ നാരായണമാരാരും 60 കലാകാരന്മാരും ഒരുക്കുന്ന പഞ്ചാരിമേളം, 9.30ന് നടി ആശാ ശരത്തിന്റെ നൃത്തം.
പള്ളിവേട്ട 7ന്. ആറാട്ട് 8ന്
പള്ളിവേട്ട ദിനമായ 7നുരാവിലെ 7നു ശ്രീബലി.പഞ്ചാരി മേളം- മട്ട ന്നൂർ ശങ്കരൻകുട്ടി മാരാരും 101 കലാകാരന്മാരും. 5നു കാഴ്ച ശ്രീബലി പഞ്ചവാദ്യം- പല്ലാവൂർ
ശ്രീധരൻ മാരാരും 45ൽ പരം കലാകാരന്മാരും കുടമാറ്റത്തിനു മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരുടെ പഞ്ചാരി മേളം. 9.30ന് പിന്നണി ഗായിക കെ.എസ്.ചിത്രയ്ക്ക് ഏറ്റുമാനൂർ ദേവസ്വത്തിൻ്റെ ‘സ്നേഹാദരവ്’ മന്ത്രി വി.എൻ.വാസ വൻ സമ്മാനിക്കും.
10ന് കെ.എ സ്.ചിത്രയുടെ ഭക്തി ഗാനമേള. 12നു പള്ളിവേട്ട. നാഗസ്വരം-ചിന്നമന്നൂർ ഡോ.എ.വിജയ് കാർത്തികേയൻ, ഇടുമ്പാവനം വി.പ്രകാശ് ഇളയരാജ. പാണ്ടി മേളം- വെളിയന്നൂർ വേണു മാരാരും സംഘവും. ആറാട്ടുദിനമായ 8ന് 12ന് ആറാട്ടുപുറപ്പാട്. 12.40 ന് സംഗീത സദസ്സ്-
ഡോ. രാജലക്ഷ്മി ബാബുരാജ്, ചെന്നൈ ഭരത്രാജ്. സംഗീത സദസ്സ്-ചെന്നൈ സി.ആർ.വൈദ്യനാ ഥൻ, ജയ്സൺ ജെ.നായർ. 5ന് നാഗസ്വര കച്ചേരി – നല്ലൂർ പി.എ : സ്.ബാലമുരുകൻ, പി.എസ്.ജയശങ്കർ, പി.എസ്.ബി സാരംഗ്. 10ന് ആറാട്ടുകച്ചേരി – സുധാ രഘുനാഥൻ. 12ന് ആറാട്ട് എതിരേൽപ്