പച്ചക്കറിയുമായി വന്ന ലോറി ബൈക്കിലിടിച്ച് അപകടം; ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

മേവർക്കൽ പ്ലാവിള വീട്ടിൽ കെ അരുൺ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

മേവർക്കലെ വീട്ടിൽ നിന്നും വഞ്ചിയൂരിലേക്ക് പോകുവാൻ ബൈക്കിൽ എത്തിയപ്പോൾ, കിളിമാനൂർ ഭാഗത്ത് നിന്ന് പച്ചക്കറിയുമായി വന്ന ലോറിയുമായി അരുണിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. ലോറിയുടെ പിന്നിൽ തട്ടിയ രീതിയിലായിരുന്നു വാഹനമെന്ന് പൊലീസ് അറിയിച്ചു.