
നാഷണല്‍ ആയുഷ് മിഷന് (NAM) കീഴില്‍ വിവിധ ജില്ലകളിലായി മള്‍ട്ടിപർപ്പസ് വർക്കർ തസ്തികയില്‍ നിയമനം നടത്തുന്നു.
നിലവില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലായാണ് ഒഴിവുകളുള്ളത്. കോട്ടയം ജില്ലയില്‍ വിവിധ പ്രോജക്ടുകളിലായി മള്‍ട്ടിപർപ്പസ് വർക്കർ തസ്തികയിലേക്കാണ് നിയമനം. യോഗ്യതയായി B.Sc നഴ്സിങ് അല്ലെങ്കില്‍ GNM യോഗ്യതയും കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്ബളമായി 15,000 രൂപ ലഭിക്കും. അപേക്ഷകർ 40 വയസ്സില്‍ താഴെയുള്ളവർ ആയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
യോഗ്യത
B.Sc നഴ്സിങ് അല്ലെങ്കില്‍ GNM യോഗ്യതയും, കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ ല്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്ബളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ ശമ്ബളമായി ലഭിക്കും.
പ്രായം
അപേക്ഷകർ 40 വയസ്സില്‍ താഴെയുള്ളവർ ആയിരിക്കണം.
തസ്തികയിലേക്കുള്ള അപേക്ഷ ജില്ലാ ഓഫിസിലേക്ക് തപാലില്‍ അയക്കാമെന്ന് അറിയിച്ചു.
വിലാസം
The District Programme Manager,
District Programme Management and Supporting Unit,
National Ayush Mission,
Vayaskara, Kottayam-686001.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 10.
പത്തനംതിട്ട ജില്ലയില്‍ മള്‍ട്ടിപർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) തസ്തികയിലാണ് ഒഴിവ്. തിരഞ്ഞെടുക്കപ്പെട്ടവർക്കു 13500 രൂപ ശമ്ബളമായി ലഭിക്കും.
യോഗ്യത
അസിസ്റ്റന്റ് ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ്/വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി/എഎൻഎം
കംപ്യൂട്ടർ പരിജ്ഞാനം
പ്രായം: 40 വയസ്സില്‍ താഴെയുള്ളവർ.
അപേക്ഷ
അപേക്ഷ ജില്ലാ ഓഫിസിലേക്ക് നേരിട്ടോ, തപാലായോ അയക്കാം.
വിലാസം
The District Programme Manager,
District Programme Management and Supporting Unit,
National Ayush Mission,
Melevettipuram, Pathanamthitta-689645.
അവസാന തീയതി: മാർച്ച് 7.
വെബ്സൈറ്റ്: www.nam.kerala.gov.in