സിപിഐഎം സംസ്ഥാന സമ്മേളനം : പുതുവേലിയില്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാക ജാഥയ്ക്ക് കോട്ടയം ജില്ലയില്‍ സ്വീകരണം നല്‍കി

Spread the love

കോട്ടയം : സിപിഐഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് കോട്ടയം ജില്ലയില്‍ സ്വീകരണം നല്‍കി. സിപിഐഎം സംസ്ഥാന സെകട്ടറിയേറ്റംഗം എം സ്വരാജ് ക്യാപ്റ്റനായ ജാഥ തൃശൂർ, എണാകുളം ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. ജില്ലാ അതിർത്തിയായ പുതുവേലിയില്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു.

കയ്യൂർ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രയാണം ആരംഭിച്ച്‌ പൊതുസമ്മേളന നഗറില്‍ ഉയർത്താനുള്ള പതാക ജാഥയ്ക്കാണ് കോട്ടയം ജില്ലയില്‍ ഊഷ്മളമാം സ്വീകരണ ലഭിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ക്യാപ്റ്റനായ ജാഥയെ ജില്ലയുടെ അതിർത്തിയായ പുതുവേലിയില്‍ ജില്ലയിലെ നേതാക്കള്‍ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആദ്യ സ്വീകരണ കേന്ദ്രമായ ഏറ്റുമാനൂരില്‍ വൻ വരവേല്‍പ്പാണ് ജാഥയ്ക് ലഭിച്ചത്.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ചങ്ങനാശ്ശേരിയില്‍ ജാഥ സമാപിച്ചു. സ്വീകരണ യോഗങ്ങളില്‍ ജാഥ അംഗങ്ങളായ വത്സൻ പനോളി, അനുശ്രീ, എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ബുധനാഴ്ച വൈകിട്ട് കൊല്ലം ആശ്രാമം മൈതാനത്ത് ജാഥ സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group