കോട്ടയം ജില്ലയിൽ നാളെ (05 /03/2025 ) പുതുപ്പള്ളി, ചങ്ങനാശ്ശേരി, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ ((05/03/2025 ) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന അറയ്ക്കൽ ചിറ, കോണ്ടോടി, കീർത്തി, CA അൻ്റണി, കുറുപ്പുടവർ, SFS , സുമംഗലി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, അങ്ങാടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 05/03/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെണ്ണാശ്ശേരി, കുഴിപ്പുരയിടം ട്രാൻസ്ഫോമറുകളിൽ നാളെ (05.03.25) ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ചേരുമ്മൂട്ടിൽ കടവ്,വെട്ടത്തുകവല ട്രാൻസ്‌ഫോർമറിൽ നാളെ 5/3/25 രാവിലെ b9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ 05.03.2025, ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വണ്ടിപ്പേട്ട, പറാൽ പള്ളി, ആറ്റുവാക്കേരി,പറാൽ SNDP, പാലക്കുളം, കുമരംകേരി, കൊട്ടാരം പിച്ചിമറ്റം, കപ്പുഴക്കേരി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂതക്കുഴി, കൊമ്പനാൽപ്പടി, തോപ്പിൽക്കുളം എന്നിവിടങ്ങളിൽ നാളെ ( 05/03/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5/03/25 ബുധനാഴ്‌ച പൂഞ്ഞാർ സെക്ഷൻ പരിധിയിൽ പെട്ട മന്നം ട്രാൻസ്ഫോർമർ പരിധിയിൽ ഉള്ള ഉപഭോക്താക്കൾക്ക് HT ലൈൻ ജോലി നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.