കേരള വിദ്യാർത്ഥി കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം നാളെ (05/ 03 / 2025) ; മുൻ എംപി തോമസ് ചാഴിക്കാടൻ ശ്രവണ സഹായി വിതരണോദ്ഘാടനം നിർവ്വഹിക്കും

Spread the love

കോട്ടയം : കേരള വിദ്യാർത്ഥി കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്യുന്നു. നാളെ (05/ 03 / 2025) കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാൽ റോഡ് മൗണ്ട് കാർമൽ എവിഎൽപി സ്കൂളിന് എതിർ വശമുള്ള ശബ്ദ ഹിയറിങ് എയ്ഡ് സെന്ററിലാണ് ശ്രവണ സഹായി വിതരണം ചെയ്യുന്നത്.

കോട്ടയം ജില്ലാ പ്രസിഡൻ്റ് അമല്‍ ചാമക്കാലയുടെ അധ്യക്ഷതയില്‍ മുൻ എംപി തോമസ് ചാഴിക്കാടൻ ശ്രവണ സഹായി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

യോഗത്തില്‍ കെ എസ് സി (എം) സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പില്‍, പാർട്ടി കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ ലോപ്പസ് മാത്യു, പാർട്ടി ഉന്നത അധികാര സമിതി അംഗം വിജി എം തോമസ് പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജുകുട്ടി അഗസ്തി,ജോസ് പാറേക്കാടൻ, സണ്ണി വടക്കേ മുളഞ്ഞിനാല്‍, ജോജി കുറത്തിയാടാൻ, ജോ കൈപ്പൻ പ്ലാക്കല്‍, ക്രിസ്റ്റോം കല്ലറയ്ക്കല്‍ രാജു ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group