
കൊല്ലം: മുദ്രപ്പത്രവും പുതുതായി കൊണ്ടുവന്ന ഇ-സ്റ്റാമ്പും കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടത്തില്‍.
ചെറിയ തുകകളുടെ മുദ്രപ്പത്രങ്ങള്‍ പലതിനും വൻ ക്ഷാമമാണ്. പകരം ഇ-സ്റ്റാമ്പ് എടുക്കാമെന്ന് കരുതിയാല്‍ അതിനുള്ള പേള്‍ സോഫ്ട് വെയർ എപ്പോഴും കട്ടപ്പുറത്താണ്.
ഇന്നലെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കാത്തിരുന്നിട്ടും പോർട്ടലിന്റെ മന്ദത കാരണം പലർക്കും ഇ-സ്റ്റാമ്പ് ലഭിച്ചില്ല. ഇ-സ്റ്റാമ്പ് കിട്ടാത്തതിനാല്‍ വസ്തുക്കളുടെ ആധാരം രജിസ്ട്രേഷൻ മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. വിദ്യാർത്ഥികളും യുവാക്കളും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇ-സ്റ്റാമ്പും മുദ്രപ്പത്രവും കിട്ടാത്തതിനാല്‍ ചില കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിനും സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നതിനും ബോണ്ട് വയ്ക്കാനാകാത്ത അവസ്ഥയാണ്.
വിദ്യാർത്ഥികളും യുവാക്കളും വെണ്ടർമാർക്ക് മുന്നില്‍ പലദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ കാത്തിരുന്നിട്ടും നിരാശരായി മടങ്ങുന്ന അവസ്ഥയുണ്ട്. ഇ- സ്റ്റാമ്പിംഗ് പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായ സർക്കാർ മുദ്രപ്പത്ര അച്ചടി കുറച്ചതാണ് പ്രതിസന്ധിയുടെ കാരണം.