
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന കോടി അർച്ചനയ്ക്ക് പന്തലുയരുന്നു: 16ന് രാവിലെ ഏഴിനും 7.30നും ഇടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡപത്തിന്റെയും പന്തലിന്റെയും സമർപ്പണം നിർവഹിക്കും.
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന കോടി അർച്ചനയ്ക്ക് പന്തലുയരുന്നു.
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വ്യാഘ്രപാദ ആൽത്തറയുടെ മുമ്പിലായി 750 ചതുരശ്ര അടി വിസ്തീർണമുള്ള മണ്ഡപമാണ് കോടി അർച്ചനക്കായി തയാറാക്കുന്നത്. മണ്ഡപത്തിന് മുകളിലായി ഓലമേഞ്ഞ നെടുംപുരയും നിർമ്മിക്കും.
അതിനും മുകളിലായാണ് 6500 ചതുരശ്ര അടിയിൽ വലിയ പന്തൽ ഉയരുന്നത്. മണ്ഡപത്തിൽ അർച്ചന നടക്കുമ്പോൾ ഭക്തജനങ്ങൾക്ക് മണ്ഡപത്തിന് ചുറ്റുമായി പന്തലിലിരുന്ന് അർച്ചനയുടെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാഗമാകാനാവും.16ന് രാവിലെ ഏഴിനും 7.30നും ഇടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡപത്തിന്റെയും പന്തലിന്റെയും സമർപ്പണം നിർവഹിക്കും.
27 ദിവസങ്ങളിലായിട്ടാണ് കോടി അർച്ചന നടക്കുക.17ന് ചിത്തിര നാളിൽ തുടങ്ങി ഏപ്രിൽ 12ന് അത്തം നാളിൽ അർച്ചന അവസാനിക്കും.
Third Eye News Live
0