വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; അയര്‍ലന്‍ഡില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

Spread the love

കടുത്തുരുത്തി: അയര്‍ലന്‍ഡില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച യുവാവിന്‍റെ സംസ്‌കാരം നാളെ നടക്കും.

പെരുമ്പടവം മലയുംകുന്നേല്‍ കെ.ഐ. ശ്രീധരന്‍റെ മകന്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്.
കഴിഞ്ഞ 25 നായിരുന്നു അപകടം.

അയര്‍ലന്‍ഡ് കല്‍ക്കിനി സെന്‍റ് ലൂക്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ജ്യോതിയാണ് ഭാര്യ. ശിവാന്യ (എട്ട്), സാദ്‌വിക് (പത്ത് മാസം) എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ അഞ്ചിന് പെരുമ്ബടവം ചീപ്പുംപടിയിലെ വസതിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group