video
play-sharp-fill

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

Spread the love

സ്വന്തംലേഖകൻ

കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പൊലീസുകാരെ കഴിഞ്ഞ ഡിസംബറില്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു. കേസില്‍ കുറ്റപത്രം തയ്യാറാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെട്ടത്.