സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് കുറവാണ്; നികുതി ഒന്നും നല്‍കാതെ ഒരു സേവിംഗ്സ് അക്കൗണ്ടില്‍ എത്ര പണം നിക്ഷേപിക്കാം? ആദായനികുതി നിയമങ്ങള്‍ അറിയാം

Spread the love

കോട്ടയം: സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് കുറവാണ്. നികുതി ഒന്നും നല്‍കാതെ ഒരു സേവിംഗ്സ് അക്കൗണ്ടില്‍ എത്ര പണം നിക്ഷേപിക്കാം?

നികുതി നിയമങ്ങള്‍ അനുസരിച്ച്‌ ഒരു സാമ്ബത്തിക വർഷത്തിനുള്ളില്‍ ഒരു സേവിംഗ്സ് അക്കൗണ്ടിലെ ആകെ നിക്ഷേപങ്ങളോ പിൻവലിക്കലുകളോ പത്ത് ലക്ഷം കവിയാൻ പാടില്ല. ഇനി പ്രതിദിന ഇടപാടുകള്‍ എടുക്കുകയാണെങ്കിലോ… ഒരു ദിവസം എത്ര രൂപയുടെ ഇടപാട് നടത്താം എന്ന സംശയം പലർക്കുമുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 269 പ്രകാരം ഒരു വ്യക്തിക്ക് ഒരു ഇടപാടിലൂടെയോ അല്ലെങ്കില്‍ പല ഇടപാടുകളിലൂടെയോ ഒരു ദിവസം 2 ലക്ഷത്തില്‍ കൂടുതല്‍ പണം സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും പിൻവലിക്കാൻ കഴിയില്ല.

ഇനി ഒരു സാമ്ബത്തിക വർഷത്തില്‍ എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലെയും മൊത്തം നിക്ഷേപം 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, ഇത് ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും. അത് ഇനി പല അക്കൗണ്ടുകളില്‍ ആണെങ്കില്‍ പോലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിധി കവിഞ്ഞാല്‍ എന്ത് സംഭവിക്കും?

ഒരു സാമ്ബത്തിക വർഷത്തിനുള്ളില്‍ ഒരു വ്യക്തി 10 ലക്ഷത്തില്‍ കൂടുതല്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അത് ഉയർന്ന മൂല്യമുള്ള ഇടപാടായാണ് കണക്കാക്കുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 114 ബി പ്രകാരം , ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഇടപാടുകളെക്കുറിച്ച്‌ ആദായനികുതി വകുപ്പിനെ അറിയിക്കണം. മാത്രമല്ല, ഒരു ദിവസത്തെ നിക്ഷേപം 50,000 കവിയുന്നുവെങ്കില്‍ പാൻ കാർഡ് നിർബന്ധമാണ്. പാൻ ഇല്ലെങ്കില്‍ പകരം ഫോം 60/61 സമർപ്പിക്കേണ്ടതുണ്ട് .

ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടന്നാല്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചേക്കാം. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന പലർക്കും അറിയില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്.