മീൻ തൊണ്ടയിൽ കുരുങ്ങി 26 കാരന്‍ മരിച്ചു ; അപകടം മീൻപിടിക്കുന്നതിനിടെ

Spread the love

ആലപ്പുഴ: ചൂണ്ട ഇടുന്നതിനിടെ വായില്‍ മത്സ്യം കുടുങ്ങി കായംകുളത്ത് 26 കാരന്‍ മരിച്ചു. പുതുപ്പള്ളി തയ്യില്‍ തറ അജയന്റെ മകന്‍ ആദര്‍ശ് ആണ് ജീവനുള്ള മീന്‍ തൊണ്ടയില്‍ കുടുങ്ങി ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

video
play-sharp-fill

ചൂണ്ട ഇട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ കിട്ടിയ മത്സ്യത്തെ ആദര്‍ശ് വായില്‍ കടിച്ചു പിടിച്ച ശേഷം ചൂണ്ട കൊരുക്കുന്നതിനിടെ മത്സ്യം ഉള്ളിലേക്ക് കടന്നുപോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്.

മറ്റൊരു മീനിനെ പിടിക്കാനായി ചൂണ്ടയില്‍ വേഗം ഇര കോര്‍ക്കാന്‍ വേണ്ടിയാണ് ആദര്‍ശ് ജീവനുള്ള മത്സ്യത്തെ വായില്‍ വെച്ചത്. ഈ സമയത്താണ് മീന്‍ വായിക്കുള്ളിലേക്ക് പോയത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group