
മുഖം സുന്ദരമാക്കാൻ മുട്ട; മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റുന്നതിന് പരീക്ഷിക്കാം മുട്ടകൊണ്ടുള്ള ഫേസ് പാക്കുകൾ
മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന ചേരുവകയാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിലെ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഇത് ചർമ്മത്തിൻ്റെ വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടയിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതുകൂടാതെ മുട്ട ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മുഖക്കുരു തടയാൻ സഹായിക്കുന്ന സെബം സ്രവത്തിന് അവ സഹായിക്കുന്നു.
ഇത് തിണർപ്പ് തടയുകയും സൂര്യപ്രകാശത്തിൽ നിന്നുള്ള കേടുപാടുകൾ തടയുകയും ചെയ്യുന്നു.വിറ്റാമിൻ എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മനോഹരമാക്കുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഒന്ന്
ഒരു ടീസ്പൂൺ മഞ്ഞൾ, ഒലിവ് ഓയിൽ, ഒരു മുട്ടയുടെ മഞ്ഞക്കരു എന്നിവ ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒരു ഫേസ് പാക്കാണിത്.
രണ്ട്
ഒരു മുട്ടയുടെ വെള്ള അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു, ഒരു പഴുത്ത അവോക്കാഡോയുടെ നാലിലൊന്ന്, ഒരു ടീസ്പൂൺ തൈര് എന്നീ ചേരുവകൾ യോജിപ്പിച്ച് നല്ല പോലെ മിശ്രിതമാക്കി എടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞാൽ, ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക.