video
play-sharp-fill

തടി കുറയ്ക്കാനുള്ള മാർഗം വീട്ടിൽ തന്നെ ; ദിവസവും രാവിലെ തുളസിയിട്ടു തിളപ്പിച്ച വെള്ളമോ ചായയോ കുടിക്കൂ

തടി കുറയ്ക്കാനുള്ള മാർഗം വീട്ടിൽ തന്നെ ; ദിവസവും രാവിലെ തുളസിയിട്ടു തിളപ്പിച്ച വെള്ളമോ ചായയോ കുടിക്കൂ

Spread the love

വീട്ടിൽ എപ്പോഴും ഒരു തുളസിച്ചെടി ഉണ്ടാകേണ്ടത് പ്രധാനമാണ്. ചുമയും ജലദോഷവും പോലെയുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മികച്ച ഔഷധമാണ് തുളസി. ഇവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യും. എന്നാൽ തുളസി പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

തുളസിയിട്ടു തിളപ്പിച്ച വെള്ളമായോ ചായയായോ ദിവസവും കുടിക്കാം.

മെറ്റബോളിസം വേഗത്തിലാക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതിൽ മെറ്റബോളിസം നിർണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോൾ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

സമ്മർദം കുറക്കും

വിട്ടുമാറാത്ത സമ്മർദം ശരീരത്തിൽ കോർട്ടിസോളിന്റെ അളവു വർധിപ്പിക്കുകയും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു. തുളസി കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവു

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ തുളസി നല്ലതാണ്. ഇത് വിശപ്പും മധുരത്തോടുള്ള ആസക്തിയും കുറയ്ക്കാൻ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.

ദഹനം മെച്ചപ്പെടുത്തും

ദഹനം മെച്ചപ്പെടുത്താൻ തുളസി ശീലമാക്കുന്നത് സഹായിക്കും. ഇത് ബ്ലേട്ടിങ്, ​ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കും. കൊഴുപ്പിൻ്റെയും കാർബോഹൈഡ്രേറ്റിൻ്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാൻ ഇത് എളുപ്പം സഹായിക്കും.

വിശപ്പിനെ കുറക്കും

വിശപ്പിനെ കൂട്ടുന്ന ഗ്രെലിൻ എന്ന ഹോർമോണുകളുടെ ഉത്പാദനം കുറക്കാൻ തുളസി സഹായിക്കും. ദിവസവും തുളസി ശീലമാക്കുന്നത് ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.