കവർച്ച കേസിൽ മുണ്ടക്കയം സ്വദേശി 23വർഷങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ ; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത് താമരശ്ശേരിയിൽ നിന്ന്

Spread the love

കാഞ്ഞിരപ്പള്ളി : കവർച്ചക്കേസിലെ പ്രതി 23 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. മുണ്ടക്കയം 31 ആം മൈൽ ഭാഗത്ത് പടിപ്പുരക്കൽ വീട്ടിൽ നിസാർ ഹുസൈൻ (52) എന്നയാളാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്.

2002 മാർച്ച്‌ മാസത്തിൽ കാഞ്ഞിരപ്പള്ളി, കല്ലംപള്ളിയിലെ വീട്ടിൽ കവർച്ച നടത്തി സ്വർണ്ണവും,പണവും എടുത്ത കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ പിടികൂടിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ നജീബ്, സി.പി.ഓ മാരായ വിമൽ ബി.നായർ, അരുൺ അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.