
തെങ്ങ് മുറിക്കുമ്പോൾ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊണ്ടു ; ഗുരുതരമായി പരിക്കേറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ തെങ്ങു വെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരണപ്പെട്ടത്.
തെങ്ങ് മുറിക്കുമ്പോൾ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊണ്ട് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെ ഓല വെട്ടുന്നതിനിടയിൽ മെഷീൻ അബദ്ധത്തിൽ ഇയാളുടെ ശരീരത്തിലേക്ക് കയറുകയായിരുന്നു.രക്തം വാർന്ന് ഏറെ നേരെ ഇയാൾ തെങ്ങിന് മുകളിൽ തൂങ്ങിക്കിടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സെത്തിയെങ്കിലും സാധാരണ ഗോവണി ഉപയോഗിച്ച് കയറാൻ കഴിഞ്ഞില്ല. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രവീന്ദ്രനാഥിനെ താഴെ ഇറക്കിയത്.സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.