വാഹനം വിൽക്കാനുള്ളവരെ കബളിപ്പിച്ച് ചെറിയ തുക അഡ്വാൻസ് നൽകി വാഹനം കൈപ്പറ്റി തമിഴ്നാട്ടിൽ പണയപ്പെടുത്തും ; വാഹന ഇടപാടിന്റെ മറവിൽ തട്ടിപ്പ് നടത്തിയയാൾ കട്ടപ്പന പോലീസിൻ്റെ പിടിയിൽ

Spread the love

കട്ടപ്പന : വാഹന ഇടപാടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കട്ടപ്പന സ്വദേശി പോലീസിൻ്റെ പിടിയിൽ. കട്ടപ്പന ശാന്തിപ്പടി കണ്ടേനേഴ്സ് ഹൗസ് സ്വദേശി അശോക് സുകുമാരനാണ് അറസ്റ്റിലായിരിക്കുന്നത്.

വാഹനം വിൽക്കാനുള്ളവരുടെ പക്കൽ നിന്നും മോഹവില വാഗ്ദാനം ചെയ്ത്, ചെറിയ തുക അഡ്വാൻസ് നൽകി വാഹനം കൈപ്പറ്റുകയും തുടർന്ന് വാഹനം തമിഴ്നാട്ടിൽ പണയപ്പെടുത്തി കടന്നു കളയുകയുമാണ് ഇയാളുടെ പതിവ് രീതി.

ഇതോടെ വാഹന ഉടമകൾക്ക് വാഹനവും പണവും നഷ്ടമാവും ഇത്തരത്തിൽ ഒട്ടനവധി വാഹനങ്ങളാണ് ഇയാൾ തമിഴ്നാട്ടിൽ പണയപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പ് മനസ്സിലാക്കിയതോടെ ഉടമകൾ പരാതിയുമായി രംഗത്ത് വരികയായിരുന്നു , സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ  അറസ്റ്റ് ചെയ്യുകയായിരുന്നു, ഇത്തരം കുറ്റകൃത്യങ്ങൾ ഇയാൾ മുൻപും നടത്തിയതായി പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.