
കോട്ടയം : ജനനേന്ദ്രിയത്തിൽ മാരക മുറിവേറ്റ വയോധികൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ.
ഏലപ്പാറ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന 80 വയസ്സുകാരനാണ് ജനനേന്ദ്രിയത്തിൻ്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ട നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്
പട്ടി കടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വയോധികന് ഒപ്പമുള്ളവർ പറയുന്നത്. എന്നാൽ പന്നി കുത്തിയതാണെന്നാണ് നാട്ടുകാരുടെ സംശയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പന്നി കുത്തുകയോ, പട്ടി കടിച്ചതോ ആയാൽ മുറിവ് ചിതറി പോകുമെന്നും വയോധികന്റെ ജനനേന്ദ്രിയത്തിൽ അത്തരത്തിലുള്ള മുറിവില്ലെന്നും ഷാർപ്പായ മുറിവാണ് ഉള്ളതെന്നും മുറിവ് കണ്ടവർ പറയുന്നു.
ഇതിൽ നിന്ന് തന്നെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത് ആകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന.
വയോധികന്റെ ലിംഗത്തിന്റെ മുക്കാൽ ഭാഗവും രണ്ട് വൃഷ്ണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് . സംഭവത്തിൽ വാഗമൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.