video
play-sharp-fill

തലയോലപ്പറമ്പിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയി; അപകട ശേഷം അമിതവേഗതയിൽ പാഞ്ഞ ജീപ്പിനായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്; അപകടത്തിൽ പരിക്കേറ്റ 65 കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

തലയോലപ്പറമ്പിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയി; അപകട ശേഷം അമിതവേഗതയിൽ പാഞ്ഞ ജീപ്പിനായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്; അപകടത്തിൽ പരിക്കേറ്റ 65 കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

Spread the love

തലയോലപ്പറമ്പ്: എംഐടി സ്കൂട്ടറില്‍ സോഡാ കെയ്സുമായി പോകുകയായിരുന്നയാളെ പിന്നാലെ എത്തിയ ജീപ്പ് ഇടിച്ചിട്ടിട്ട് നിർത്താതെ പോയി.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് പരിക്കേറ്റ സ്കൂട്ടർ യാത്രികനെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോഡാ ഫാക്ടറി ഉടമ ബ്രഹ‌്മമംഗലം കരോട്ട് കാലായില്‍ തോമസി(65)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വെട്ടിക്കാട്ടുമുക്കിലായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നു കോട്ടയത്തേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്. അപകടശേഷം ജീപ്പ് നിർത്താതെ അമിത വേഗത്തില്‍ പോകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിയെത്തിയ നാട്ടുകാരാണ് റോഡില്‍ പരിക്കേറ്റു കിടന്ന തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ വാഹനത്തില്‍ എത്തിയവർ അപകടമുണ്ടാക്കിയ ജീപ്പിന്‍റെ ദൃശ്യങ്ങള്‍ പകർത്തിയതിനാല്‍ ജീപ്പിന്‍റെ രജിസ്ട്രേഷൻ നമ്ബർ ഉള്‍പ്പെടെ പോലീസിന് ലഭിച്ചിട്ടുണ്ട്