
സിയോള്‍: കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസിലെ താരമായ ജിന്നിനെ ചുംബിച്ച സ്‌ത്രീക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്.
പൊതുപരിപാടിക്കെത്തിയ ഗായകനെ അനുവാദമില്ലാതെ കവിളില്‍ ചുംബിച്ച 50കാരിയെ ചോദ്യം ചെയ്യാനായി കൊറിയൻ പൊലീസ് വിളിപ്പിച്ചുവെന്നാണ് വിവരം. ജപ്പാൻകാരിയായ സ്‌ത്രീ ഇപ്പോള്‍ സ്വന്തം രാജ്യത്താണുള്ളത്.
എത്രയും വേഗം ഹാജരാകാനാണ് ഇവർക്ക് നിർദേശം നല്‍കിയിരിക്കുന്നത്. പൊതുപരിപാടിക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം സിയോളില്‍ നടന്ന ഫ്രീ ഹഗ് ഇവന്റിലായിരുന്നു സംഭവം. പരിപാടിക്കിടെ ബിടിഎസ് താരം ആയിരത്തോളം ആരാധകരെ ആലിംഗനം ചെയ്‌തു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗായകന്റെ ആലിംഗനമേറ്റുവാങ്ങിയത്.
ഇതിനിടെ 50കാരി താരത്തെ ചുംബിക്കുകയായിരുന്നു. ആലിംഗനത്തിന് പകരം അനുവാദമില്ലാതെ ചുംബിച്ചതാണ് വിവാദത്തിന് കാരണമായത്.