video
play-sharp-fill

ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനത്തിൽ പരിക്ക്; മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യം ഉൾപ്പെടെ വിദ്യാർത്ഥിയുടെ കുടുബം പരാതി നൽകി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനത്തിൽ പരിക്ക്; മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യം ഉൾപ്പെടെ വിദ്യാർത്ഥിയുടെ കുടുബം പരാതി നൽകി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനം. ആദിഷ് എസ് ആര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്.

ബികോം ഫിനാൻ‍സ് വിദ്യാര്‍ത്ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്‍റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി.

മര്‍ദ്ദനത്തിൽ പരിക്കേറ്റ ആദിഷ് കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കായിരുന്നു മര്‍ദ്ദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകീട്ട് പരാതി കിട്ടിയെന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപ് കോളേജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് അറിയിച്ചു