video
play-sharp-fill

വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സംഘം എസ്.ഐയെ ഇടിച്ചു തെറിപ്പിച്ചു: ഇടിയേറ്റ് എസ്.ഐ റോഡിൽ വീണത് തലയിടിച്ച്; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ ഗുരുതരാവസ്ഥയിൽ; പൊലീസുകാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയോ?

വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സംഘം എസ്.ഐയെ ഇടിച്ചു തെറിപ്പിച്ചു: ഇടിയേറ്റ് എസ്.ഐ റോഡിൽ വീണത് തലയിടിച്ച്; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ ഗുരുതരാവസ്ഥയിൽ; പൊലീസുകാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയോ?

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസുകാരന്റെ സുരക്ഷയ്ക്ക് പുല്ലുവില. വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിലൈത്തിയ ബൈക്ക് എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് ഇടിച്ച് റോഡിൽ തലയിടിച്ച് വീണ എസ്.ഐ ഗുരുതരാവസ്ഥയിലായി. അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന എസ്.ഐയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിയമം ലംഘിച്ച് മൂന്നു പേർ സഞ്ചരിച്ച ബൈക്ക് പരിശോധനയ്ക്കായി കൈ നീട്ടി നിർത്താൻ ശ്രമിച്ചപ്പോഴാണ് എസ്.ഐയെ സംഘം ഇടിച്ചിട്ടിട്ട് രക്ഷപെട്ടത്. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയനെയാണ് മൂവർ സംഘം ബൈക്കുകൊണ്ട് ഇടിച്ചത്. മുക്കോല കല്ലുവെട്ടാംകുഴി റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു എസ് ഐ വിജയനും സംഘവും.
അമിത വേഗത്തിൽ മൂന്നംഗ സംഘം ബൈക്കിൽ വരുന്നത് കണ്ട് പൊലീസ് കൈ കാണിച്ചു. ഇതിനിടെയാണ് എസ് ഐ വിജയനെ ഇടിച്ചു തെറിപ്പിച്ച് സംഘം കടന്നത്‌പോയത്. എന്നാൽ മൂന്നുപേരിൽ ഒരാളെ പൊലീസ് സംഘം സാഹസികമായി പിടികൂടി. തലയ്ക്ക് ഗുരുതരപരിക്ക് പറ്റിയ എസ് ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിരികികുകയാണ്.സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു അറിയിച്ചു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം അറിയിച്ചു.